IndiaLatest

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാട്ടം തുടരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടുകൊണ്ടാണ് രാജ്യം ശക്തമായി പ്രതിരോധം തീര്‍ത്തത്. ഇതിന്റെ ഭാഗമായി 27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അടച്ചിട്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളും രൂക്ഷമാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളും ഒരുപോലെ അടച്ചില്‍ തീരുമാനത്തിലേയ്ക്ക് കടന്നിരുന്നു. രാജ്യം വീണ്ടുമൊരു ലോക്ക് ഡൗണിലേയ്ക്ക് പോകും മുന്‍പ് തന്നെ സംസ്ഥാനങ്ങള്‍ പോരാട്ടം ഏറ്റെടുത്തുവെന്നത് ശുഭസൂചന തന്നെയാണ് നല്‍കുന്നത്.

Related Articles

Back to top button