Latest

 ചാനൽ റിപ്പോർട്ടറുടെ അഭിമുഖത്തെ കയ്യടിച്ചും വിമർശിച്ചും മാദ്ധ്യമലോകം

“Manju”

ലാഹോർ: പാകിസ്താനിലെ മാദ്ധ്യമപ്രവർത്തകന്റെ അഭിമുഖത്തിന് കയ്യടിക്കൊപ്പം വിമർശനവും. ആമിൻ ഹഫീസ് എന്ന മുതിർന്ന മാദ്ധ്യമ പ്രർത്തകനാണ് ഈദ് ദിനത്തിൽ വ്യത്യസ്തതയുമായി രംഗത്തെത്തിയത്. ഹഫീസിന്റെ ശ്രമം മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് ഒരു കൂട്ടരുടെ വിമർശനം. എന്നാൽ ഈദ് ദിനത്തിലെ പരിപാടി വ്യത്യസ്തമായെന്നാണ് പാകിസ്താനിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അറവുശാലയിൽ എത്തിച്ചിരിക്കുന്ന പോത്തിനോട് അഭിമുഖം നടത്തുന്ന പരിപാടിയാണ് ഒരേ സമയം കയ്യടിയും വിമർശനവും ഏറ്റുവാങ്ങിയത്.

അഭിമുഖം മതമൗലികവാദികളുടെ വലിയ കയ്യടിയാണ് നേടുന്നത്. എന്നാൽ മാദ്ധ്യമ ലോകത്തിന്റെ ഭാഗത്തുനിന്നും വിമർശനമാണ് ഉണ്ടായത്. ഒരു വിഭാഗം പ്രേക്ഷകരും നിരവധി മാദ്ധ്യമങ്ങളും പരിപാടിയെ ക്രൂരമെന്നാണ് വിമർശിച്ചത്. തികച്ചും വ്യത്യസ്തമായി വാർത്ത കൾ കണ്ടെത്തുന്നയാളെന്ന നിലയിൽ പ്രശസ്തനാണ് പാകിസ്താനിലെ ആമിൻ ഹഫീസ്. ജിയോ ചാനലിന്റെ മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ് ഹഫീസ്.

കശാപ്പുശാലയ്‌ക്കു പുറത്ത് കെട്ടിയിരുന്ന പോത്തിനോട് വലിയ ചിരിയോടെ ചോദ്യം ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ ഈദ് ദിനത്തിൽ പാകിസ്താനിൽ വൈറലായത്. പോത്തിനോട് അഭിമുഖമെന്ന തരത്തിൽ സംസാരിക്കുന്നതാണ് ദൃശ്യം. താങ്കൾക്ക് ലാഹോറിലെത്തിയിട്ട് എന്ത് തോന്നുന്നു. എന്നാണ് പോത്തിനോട് ആദ്യമായി ഹഫീസ് ചോദിക്കുന്നത്. പോത്തിന്റെ മുരൾച്ചയെ ഉത്തരമായിട്ടാണ് ഹഫീസ് അവതരിപ്പിക്കുന്നത്. ലാഹോർ ഗംഭീരമാണെന്നാണ് പോത്ത് പറഞ്ഞതെന്നും അഭിമുഖത്തിൽ ഹഫീസ് പറയുന്നു.

അടുത്ത ചോദ്യം ലാഹോറിലെ ഭക്ഷണത്തെക്കുറിച്ചായിരുന്നു. ലാഹോറിലേതാണോ അതോ താങ്കളുടെ ഗ്രാമത്തിലെ ഭക്ഷണമാണോ നല്ലതെന്നായിരുന്നു ചോദ്യം. ഇതിനും പോത്തിന്റെ ദയനീയമായ കരച്ചിലിനെയാണ് ഉത്തരമായി ഹാഫിസ് അവതരിപ്പിക്കുന്നത്. മണിക്കൂറി നുള്ളിൽ അറുത്ത് ഇറച്ചിയാക്കാൻ നിർത്തിയിരിക്കുന്ന സാധുജീവിയോട് കാണിച്ചത് ക്രൂരതയാണെന്നാണ് വിമർശിച്ചത്. സമൂഹമാദ്ധ്യമത്തിൽ നിരവധിപേർ ഹഫീസിനെ എതിർത്തപ്പോഴും പാകിസ്താനിലെ ബഹുഭൂരിപക്ഷവും ഹഫീസിന്റെ അവതരണത്തിന് കയ്യടിക്കുകയാണ്.

Related Articles

Back to top button