IndiaKeralaLatest

സമാന്തര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​യി​രു​ന്ന​യാ​ള്‍ അ​റ​സ്റ്റി​ല്‍

“Manju”

കൊ​ച്ചി​യി​ല്‍: കൊ​ച്ചി​യി​ല്‍ സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​സ​ലാ​ണ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റ​സ​ലി​നെ​തി​രെ ഇ​ന്ത്യ​ന്‍ ടെ​ല​ഗ്രാ​ഫ് ആ​ക്‌ട്, വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ന​ജീ​ബി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തൃ​ക്കാ​ക്ക​ര​യ്ക്ക് സ​മീ​പം ജ​ഡ്ജി മു​ക്ക് എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ഫ്ളാ​റ്റി​ലു​മാ​ണ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. ടെ​ലി​കോം വ​കു​പ്പ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കം​പ്യൂ​ട്ട​റും മോ​ഡ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മുറി​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ള്‍ ഇ​ന്‍​ര്‍​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ല്‍ നമ്പരി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ക​മ്പ്യൂ​ട്ട​ര്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Articles

Back to top button