International

കരീബിയന്‍ കടല്‍ തീരത്തെ വെണ്ണക്കല്‍ ക്ഷേത്രം

“Manju”

വ്യത്യസ്തതകള്‍ നിറഞ്ഞ നിരവധി ക്ഷേത്രങ്ങള്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. അത്തരത്തിലൊന്നാണ് കരീബിയന്‍ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച അതിമനോഹരമായ ശിവ ക്ഷേത്രം. ട്രിനിഡാഡ് – ടുബാഗോ എന്ന ചെറുദ്വീപ് രാഷ്‌ട്രത്തില്‍ ട്രിനിഡാഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പരിയ ഉള്‍ക്കടലിലേക്കുള്ള ഇരുന്നൂര്‍ മീറ്റര്‍ പാതയിലാണ് ഈ അതിമനോഹരമായ വെണ്ണക്കല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1947 ല്‍ ശിവാനന്ദ് സാധു എന്ന ഇന്ത്യക്കാരനായ ഒരു സന്യാസിയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ശിവഭഗവാന്‍ മാത്രമല്ല, ഹനുമാന്‍, ദുര്‍ഗ തുടങ്ങിയ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ഞായറാഴ്ച മാത്രമേ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുളളൂ എന്നാല്‍എല്ലാ മതസ്ഥര്‍ക്കും ഇവിടെ ഒരുപോലെ പ്രവേശിക്കാനാവുന്നതാണ്. 1947 നിര്‍മിച്ച ശിവാനന്ദ് നിര്‍മ്മിച്ച ഈ ക്ഷേത്രം കോടതി ഇടപെട്ട് പൊളിച്ചു നീക്കി. കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ നിയമലംഘനത്തിന് പിഴ ചുമത്തി ജയിലില്‍ അടച്ചു.

എന്നാല്‍ ജയില്‍മോചിതനായ അദ്ദേഹം പുതിയൊരു ക്ഷേത്രത്തിന് തുടക്കം കുറിച്ചു. ആര്‍ക്കും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത സ്ഥലം കണ്ടെത്തി. നീണ്ട 25 വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേത്രം നിര്‍മ്മിച്ചു. 1995 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. വൈകാതെ ക്ഷേത്രം ഒരു ദേശീയ പൈതൃക സ്വത്തായി ട്രിനിഡാഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയും ട്രിനിഡാഡും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു. ഇവിടെയെത്തുന്ന ഭൂരിഭാഗം ടൂറിസ്റ്റുകള്‍ക്കും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരിടമായി ഇവിടം മാറി.

Related Articles

Back to top button