IndiaLatest

മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

“Manju”

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ കളിക്കും. സഞ്ജുവിനൊപ്പം രാഹുല്‍ ചഹാര്‍, നിതീഷ് റാണ, ചേതന്‍ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവരും ഇന്ന് അരങ്ങേറ്റം കുറിക്കും.

അതേസമയം, ഇഷാന്‍ കിഷന്‍, കൃണാല്‍ പാണ്ഡ്യ, ദീപഹ് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചു. കര്‍ണാടക ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് ടീമില്‍ അവസരം ലഭിച്ചില്ല. ശ്രീലങ്കന്‍ നിരയില്‍ പ്രവീണ്‍ ജയവിക്ക്രമ, അകില ധനഞ്ജയ, രമേശ് മെന്‍ഡിസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ മൂന്ന് വിക്കറ്റിന് 147 എന്ന നിലയിലാണ്.

ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.

ശ്രീലങ്ക: അവിഷ്ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക്ക (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്സ, ധനഞ്ജയ ഡി സില്‍വ, ചാരിത് അസലങ്ക, ദാസുന്‍ ശനക (ക്യാപ്റ്റന്‍), രമേശ് മെന്‍ഡിസ്, ചാമിക കരുണരത്‌ന, അകില ധനഞ്ജയ, ദുഷ്മന്ദ്രമ.

Related Articles

Back to top button