IndiaLatest

മഴക്കെടുതി; ആളുകളെ ഒഴിപ്പിച്ചു

“Manju”

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി തകര്‍ത്ത് പെയ്യുന്ന ശക്തിയായ മഴ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ നാശനഷ്ടങ്ങളാണ് വിതക്കുന്നത്. മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി ഒന്നിലധികം മണ്ണിടിച്ചിലുകള്‍ ഉള്‍പ്പെടെമഴക്കെടുതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 138 പേര്‍ മരിച്ചു. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തീരദേശ റായ്‌ഗഡ് ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായ മഴയില്‍ ആയിരക്കണക്കിന് ആളുകള്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കുടുങ്ങി. പശ്ചിമ മഹാരാഷ്ട്രയിലെ പൂനെ ഡിവിഷനിലെ കോലാപ്പൂര്‍ ജില്ലയിലെ 40,000 ത്തിലധികം പേര്‍ ഉള്‍പ്പെടെ 84,452 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button