KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് 1,222 പേര്‍ക്ക് കൊവിഡ്

“Manju”

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,222 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,012 പേര്‍ രോഗമുക്തരായി. 8.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 11,078 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,167 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. പുതുതായി 2,481 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1,692 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31,179 ആയി.

Related Articles

Back to top button