KeralaLatestThiruvananthapuram

ഡ്രൈവർമാർക്കും ഇരിപ്പിടം ഒരുക്കും

“Manju”

സിന്ധുമോൾ. ആർ

കുറ്റിപ്പുറം : സര്‍ക്കാര്‍ ഓഫീസുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഓഫീസുകളില്‍ ഇരിപ്പിടമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നിവേദനം പരിഗണിച്ചാണ് ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ യൂണിഫോം, വാഹനത്തിന്റെ രേഖകള്‍, ലോഗ്ബുക്ക് മുതലായവ സൂക്ഷിക്കുന്നതിനും ഒഴിവുസമയങ്ങളില്‍ ഇരിക്കുന്നതിനും പല സര്‍ക്കാര്‍ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നില്ല.24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അസൗകര്യമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ച സാഹചര്യംകൂടി പരിഗണിച്ചാണ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചത്. ഇതില്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

Related Articles

Back to top button