IndiaLatest

ഹരിത രമേഷിന് അവാര്‍ഡ്

“Manju”

മാതമംഗലം: പുത്തൂര്‍വയല്‍ മഹാത്മാ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാതമംഗലം സ്വദേശി ഹരിത രമേഷിന്. ഉപഹാരവും 10,000 രൂപ കാഷ് അവാര്‍ഡും അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ സമ്മാനിച്ചു. ജീവകാരുണ്യ മേഖലയില്‍ മികച്ച സാന്നിധ്യമായ ഹരിത രമേശന്‍ തന്റെ വരുമാനത്തില്‍ നിന്നും നല്‍കുന്ന പ്രതിമാസ ചികിത്സാ സഹായം ഒട്ടേറെ രോഗികള്‍ക്ക് സഹായകമായിട്ടുണ്ട്. പച്ചക്കറി വ്യാപാരം തൊഴിലാക്കിയ അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും വലിയൊരു പങ്ക് ജീവകാരുണ്യ മേഖലയില്‍ ചെലവഴിക്കാന്‍ താല്‍പര്യപ്പെടുന്ന അദ്ദേഹം പ്രളയ ദുരിത കാലത്ത് ആലുവയിലും വയനാട്ടിലും നടത്തിയ സേവനങ്ങള്‍ ശ്ലാഘനീയമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് സി. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.പി ആലി, കെ.കെ രാജേന്ദ്രന്‍, എസ്. മണി, യു.എ ജറീഷ്, പി.എ അബ്ബാസ്, വി. ഷാജി, യു. റഫീഖ്, ഗഫൂര്‍ കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button