IndiaLatest

113 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍​

“Manju”

സിന്ധുമോൾ. ആർ

ഹൈദരാബാദ്: ആപ്ലിക്കേഷനുകള്‍ വഴി വായ്പ വാഗ്ദാനം നല്‍കിയുള്ള സാമ്ബത്തിക തട്ടിപ്പ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് 113 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് തെലങ്കാന പോലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടു.

ഹൈദരാബാദ്, സൈബരാബാദ്, വാറങ്കല്‍, രാജകൊണ്ട എന്നിവിടങ്ങളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആപ്പുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് കത്തയച്ചുവെന്ന് സൈബരാബാദ് ഇന്‍സ്‌പെക്ടര്‍ ടി. സഞ്ജയ് കുമാര്‍ പറഞ്ഞു. സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന 350 ആപ്പുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ 113 എണ്ണം പ്ലേ സ്റ്റോറില്‍ ഉള്ളതാണ്. ബാക്കിയുള്ള ആപ്പുകളിലേക്ക് തട്ടിപ്പുകാര്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ചാണ് ഇരകള്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ ചില ആപ്പുകള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്ത് കഴിഞ്ഞു.

Related Articles

Back to top button