Latest

129 കുട്ടികളുടെ അച്ഛനെന്ന റെക്കോർഡ്; ജനിക്കാൻ പോകുന്നത് 9 കുഞ്ഞുങ്ങൾ കൂടി

“Manju”

അച്ഛനാകുക എന്നത് ചെറിയ കാര്യമല്ല. മാനസികമായ അടുപ്പം കൊണ്ട് അച്ഛനാകുന്നവരും ശാസ്ത്രീയമായ വശം കൊണ്ട് മാത്രം അച്ഛന്റെ സ്ഥാനത്ത് എത്തുന്നവരുമുണ്ട്. ഈ രണ്ട് വസ്തുതകളും കൂടിച്ചേർന്ന് അച്ഛന്റെ സ്ഥാനത്ത് എത്തുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗവും.

ഇതിനിടെ അച്ഛനായതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ് ക്ലൈവ് ജോനസ് എന്ന 66-കാൻ. ലോകത്തിലെ ഏറ്റവും സമൃദ്ധനായ ബീജ ദാതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജോനസ് ഇക്കഴിഞ്ഞ നാളുകളാൽ 129 കുട്ടികളുടെ അച്ഛനായെന്ന് അവകാശപ്പെടുന്നു. യുകെയിലെ ഡെർബി സ്വദേശിയായ ജോനസ് കഴിഞ്ഞ ഒമ്പത് വർഷമായി ബീജം ദാനം ചെയ്യുന്നയാളാണ്.

എന്നിട്ടും ബീജദാതാവ് എന്ന വിശേഷണം ഔദ്യോഗികമായി ജോനസിന് ലഭിച്ചിട്ടില്ല. കാരണം തന്റെ 58-ാം വയസിലാണ് അദ്ദേഹം ബീജദാനം ആരംഭിച്ചത്. ബീജ ബാങ്കുകളിൽ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 45 വയസായതിനാൽ ഔദ്യോഗിക ബീജദാതാവ് എന്ന അംഗീകാരം ജോനസിന് ലഭിച്ചിട്ടില്ല.

തന്റെ പ്രവൃത്തിയിലൂടെ നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരാൻ സാധിച്ചിട്ടുണ്ടെന്ന് ജോനസ് പറയുന്നു. സ്വവർഗ ദമ്പതികളായ അനവധി പേർക്ക് താൻ ബീജദാനം നടത്തുക വഴി കുഞ്ഞുങ്ങളെ ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 129 കുഞ്ഞുങ്ങൾ ഇതിനോടകം ജനിച്ച് കഴിഞ്ഞതായും ഒമ്പത് കുഞ്ഞുങ്ങൾ ഗർഭാവസ്ഥയിലാണെന്നും ജോനസ് കൂട്ടിച്ചേർത്തു. 150 കുട്ടികളുടെ പിതാവാകണമെന്നാണ് തന്റെ ലക്ഷ്യവും ആഗ്രഹവുമെന്ന് അദ്ദേഹം പറയുന്നു.

ഒരുപാട് മാതാപിതാക്കൾ, താൻ ബീജം നൽകി പ്രസവിച്ച കുട്ടികളോടൊപ്പം ചിത്രങ്ങൾ പകർത്തി തനിക്ക് അയച്ചുനൽകും. ഒരിക്കൽ ഒരു മുത്തശ്ശി തന്നെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചിരുന്നു. കൊച്ചുമകളെ ഞങ്ങൾക്ക് നൽകിയതിന് നന്ദി എന്നായിരുന്നു ആ മുത്തശ്ശി പറഞ്ഞത്. ഇതെല്ലാം വലിയ സന്തോഷമാണ് നൽകുന്നതെന്നും ജോനസ് പറഞ്ഞു.

മറ്റ് ബീജദാതാക്കളിൽ നിന്ന് ജോനസിനെ വ്യത്യസ്തമാക്കുന്ന കാര്യമിതാണ്. അദ്ദേഹം സൗജന്യമായാണ് ബീജദാനം ചെയ്യുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളും പണം വാങ്ങി ചെയ്യുന്ന പ്രവൃത്തിയായതിനാൽ ഇപ്രകാരം നീങ്ങുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ജോനസ് വ്യക്തമാക്കി.

വിരമിച്ച സ്‌കൂൾ അദ്ധ്യാപകനാണ് ജോനസ്. ഇദ്ദേഹം സൗജന്യമായി ബീജദാനം നടത്തുന്നുവെന്ന് അറിഞ്ഞ് ദമ്പതികൾ ജോനസിനെ ഫോണിൽ ബന്ധപ്പെടുകയാണ് പതിവ്. ഇക്കാര്യം വെളിപ്പെടുത്തി പരസ്യം നൽകാൻ ജോനസ് ഇതുവരെ തയ്യാറായിട്ടില്ല. ശാസ്ത്രീയമായി ഇതിനോടകം 129 കുട്ടികളുടെ അച്ഛനായ ജോനസ് അതിൽ 20 കുട്ടികളെ നേരിൽ കണ്ടതായും അവകാശപ്പെടുന്നു.

Related Articles

Back to top button