KeralaLatest

ശിഷ്യപൂജിതയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ്

“Manju”

പോത്തൻകോട് : ചെന്നൈ ശാന്തിഗിരി ആശ്രമം സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതഅമൃത ജ്ഞാന തപസ്വിനി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി. രാത്രി 8.30 ന് ആശ്രമത്തിൽ എത്തിയ ശിഷ്യപൂജിതയെ ഗുരുഭക്തർ അഖണ്ഡനാമാന്തരീക്ഷത്തിൽ ഭക്തിപൂർവ്വം സ്വീകരിച്ചു.

വൈകിട്ട 6 മണിയ്ക്ക് തന്നെ ഗുരുഭക്തർ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ആശ്രമം ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ശിഷ്യപൂജിതയെ സ്വീകരിക്കുവാൻ എത്തിച്ചേർന്നു. ചെന്നൈയിൽ യിൽ 6.20 ന്റെ ഇൻഡിഗോ വിമാനത്തിൽ എത്തിയ ശിഷ്യപൂജിതയെ സന്ന്യാസി സന്ന്യാസിനിമാരും ഗൃഹസ്ഥാശ്രമികളും അനുഗമിച്ചിരുന്നു. ജനുവരി 5 മുതൽ 8 വരെ ചെന്നൈയിൽ നടന്ന വിവിധ പരിപാടികളിലും, ചെയ്യൂർ ആശ്രമത്തിലെ ദർശന മന്ദിര സമർപ്പണം, പ്രാർത്ഥനാലയ ശിലാസ്ഥാപനം തുടങ്ങിയ ചടങ്ങുകളിലും പങ്കെടുത്ത ശിഷ്യപൂജിതയുടെ പ്രഥമ ചെന്നൈ യാത്രയായിരുന്നു.

Related Articles

Back to top button