തിരുവനന്തപുരം: സംസ്ഥാന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് ജൂലൈ 31ന് വിരമിക്കുന്നു. രാജസ്ഥാന് സ്വദേശിയായ ഋഷിരാജ് സിംഗ് 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പുനലൂര്‍ എ.എസ്.പിയായാണ് സര്‍വീസ് തുടങ്ങിയത്. എക്സൈസ് കമ്മീഷണറായിരിക്കെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതുകയും, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് “വൈകുംമുന്‍പേ’ എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്മീഷണറായിരിക്കേ അദ്ദേഹം നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനം അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഗതാഗത കമ്മിഷണറായിരിക്കെ നടപ്പാക്കിയ പരിഷ്കാരങ്ങളും പരിശോധനകളും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉപകരിച്ചു. സീറ്റ്ബെല്‍റ്റും, ഹെല്‍മറ്റും യാത്രക്കാര്‍ ശീലമാക്കിയതും ഗതാഗത കമ്മീഷണറായിരുന്ന സിംഗിന്റെ ശക്തമായ നടപടികളെത്തുടര്‍ന്നാണ്. കേരളത്തിലെ ജനകീയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിരമിച്ച ശേഷവും കേരളത്തില്‍ തുടരാനാണ് ഇദ്ദേഹത്തിന് താല്പര്യം.