LatestNature

വെള്ളവുമായി വളരുന്ന ഒരു മരം

“Manju”

പലപ്പോഴും പ്രകൃതിയിലുള്ള കാര്യങ്ങളെ നമ്മള്‍ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. വിചിത്രമായ നിരവധി കാഴ്ചകള്‍ ഉണ്ട്.
അത്തരത്തില്‍ ഒന്നാണ് ഉള്ള് നിറയെ വെള്ളവുമായി വളരുന്ന ഒരു മരം. ആഫ്രിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കര്‍ എന്നിവടങ്ങളിലാണ് ഈ മരം കാണുന്നത്. ഇതിന്‍റെ പേര് ബോബാബ് എന്നാണ്. ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ സംഭരിച്ചു വക്കാന്‍ ഈ മരത്തിന് കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വേനല്‍ കാലത്ത് പ്രകൃതിയ്ക്ക് ഈ മരം വലിയ ആശ്വാസം ആണ്. നിരവധി ജീവജാലങ്ങള്‍ക്ക് ഈ മരം സഹായം ആയി മാറുന്നുണ്ട്. വെള്ളം സൂക്ഷിക്കുന്ന മരം ആയതിനാല്‍ ഇതിനെ ബോട്ടില്‍ ട്രീ എന്ന ആളുകള്‍ വിളിക്കാറുണ്ട്. കൂടാതെ ജീവ വൃക്ഷം, തലകീഴായ മരം എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ മരം അറിയപ്പെടുന്നുണ്ട്.തടിയില്‍ വെള്ളം ഉണ്ട് എന്നത് മാത്രം അല്ല മറ്റു നിരവധി പ്രത്യേകതകളും ഈ മരത്തിന് ഉണ്ട്. ആഫ്രിക്കക്കാര്‍ക്ക് പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ മരത്തെ ചുറ്റിപ്പറ്റിയുണ്ട്. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും വലിച്ചെറിഞ്ഞതിനാല്‍ ഈ മരത്തിന്റെ വേര് മുകളിലും ഇല മണ്ണിനടിയിലുമായി പോയതു കൊണ്ടാണ് രൂപം ഇതുപോലായത് എന്നവര്‍ വിശ്വസിക്കുന്നു. വര്‍ഷത്തില്‍ 9 മാസവും ഇല പൊഴിച്ചാണ് ഇതിന്റെ നില്‍പ്പ്.ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇതിന്റെ ജല സംഭരണ ശേഷിയാണ്. പ്രായമേറുന്നതിനനുസരിച്ച്‌ ഇതിന്റെ അകം പൊള്ളയായി ടാങ്ക് പോലെയാകും.

Related Articles

Back to top button