Uncategorized

ഐ സി യുവിൽ നിന്ന് വാർഡിലേക്ക്…. ബ്രീട്ടിഷ് പ്രധാനമന്ത്രി സുഖം പ്രാപിക്കുന്നു

“Manju”

സ്റ്റാഫ് റിപ്പോട്ടർ

ലണ്ടൻ: കോവിഡ് 19 ബാധയെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഐ സി യുവിലായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വാർഡിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ ഡൗണിങ് സ്ട്രീറ്റ് ഓഫിസാണ് ഈ വിവരം അറിയിച്ചത്. മാർച്ച് 24നാണ് ബോറിസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്
വാർഡിൽ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷണത്തിൽ തുടരും . ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്.രോഗബാധയിൽ നിന്നു തിരിച്ചുവരുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ’–പ്രസ്താവനയിൽ പറയുന്നു. . ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പർ ഫ്ലാറ്റിൽ ഐസലേഷനിലായിരുന്നു അദ്ദേഹം ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ലണ്ടനിലെ സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

തുടർന്ന് തിങ്കളാഴ്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഐസലേഷൻ കാലാവധി പൂർത്തിയായിട്ടും പനി, മറ്റു രോഗലക്ഷണങ്ങൾ വിട്ടുമാറിയിരുന്നില്ല.
കാബിനറ്റ് ഓഫിസ് മന്ത്രി മൈക്കൽ ഗവ് പ്രസ്താവനയിങ്ങനെ “തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും വെന്റിലേറ്ററിൽ അല്ലെ ഇടയ്ക്ക് ഓക്സിജൻ നൽകുന്നുണ്ട് ആവശ്യമെങ്കിൽ വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കാനാണ് ഐസിയുവിലാക്കിയത് അദ്ദേഹം അബോധാവസ്ഥയില്ല . വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണു പ്രധാനമന്ത്രിയുടെ അഭാവത്തിൽ താൽക്കാലിക ഭരണച്ചുമതല….
ആറുമാസ ഗർഭിണിയായ ബോറിസിന്റെ പങ്കാളി കാരി സിമൺസിനെ നേരത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾട്ട് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവർ ബോറിസ് ജോൺസന് സൗഖ്യം നേർന്നിരുന്നു.
രാജ്യത്ത് നടപ്പാക്കിയിരുന്ന ലോക്ക് ഡൗൺ നീട്ടും
ചില സ്ഥലങ്ങളിൽ ആളുകൾ ലോക്ക് ഡൗൺ പാലിക്കുന്നില്ലെന്നാണ് പോലിസ് റിപ്പോർട്ട്
ആയിരത്തിലധികം കേസാണ് മാഞ്ചസ്റ്ററിയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാർക്കുകളിലും മറ്റും കൂട്ടം കൂടി നടത്തുന്ന കായിക വിനോദങ്ങൾ സാമൂഹിക വിരുദ്ധർ നടത്തുന്ന സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ, വീടുകളും സ്ട്രീറ്റുകളിൽ നടത്തുന്ന പാർട്ടികൾ ഇവയൊക്കെ പോലീസ് കർശനമായി തടഞ്ഞിട്ടും നടക്കുന്നതായാണ് റിപ്പോർട്ട്
ബ്രിട്ടിനിൽ കോവിഡ് മൂലം മരിക്കുന്നത് പ്രായഭേദമാണ് സംഭവിക്കുന്നത് പത്തിൽ ഒമ്പത് പേരും അറുപത്ത് വയസ്സിനു മുകളിൽ ഉള്ളവരാണെന്നാണ് നാഷണൽ ഹെൽത്ത് സർവ്വീസസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button