Uncategorized

നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്മാബീവി, കോവിഡ് ചലഞ്ച് ഏറ്റെടുത്ത്.

“Manju”

അഞ്ചല്‍ :നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മക്കളും കൊച്ചു മക്കളും നല്‍കിയ പണത്തിന്റെ ഒരുഭാഗമാണ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൊവിഡ് ഒന്നാം ഘട്ടത്തില്‍ വ്യാപകമായപ്പോഴാണ് നൂറ്റിയഞ്ച് വയസുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി അസ്മാബീവിക്ക് കൊവിഡ് ബാധിച്ചത്.
2020 ജൂലൈ 20നാണ് കൊവിഡ് ലക്ഷണങ്ങളുമായി അസ്മാബീവി ചികിത്സ തേടിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട അസ്മാബീവിയെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. പത്ത് ദിവസത്തെ ചികിത്സയിലൂടെ കൊവിഡിനെ തോല്‍പ്പിച്ചാണ് അസ്മാബീവി അന്ന് ആശുപത്രി വിട്ടത്.

Related Articles

Back to top button