India

കാർഗിൽ വിജയ് ദിവസ്: ബാരമുള്ളയിൽ ധീരജവാന്മാരെ അനുസ്മരിച്ച് രാഷ്‌ട്രപതി

“Manju”

ശ്രീനഗർ: കാർഗിൽ വിജയ് ദിവസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബാരാമുള്ളയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു. ദാഗർ യുദ്ധസ്മാരകത്തിലാണ് രാഷ്‌ട്രപതി കാർഗിൽവീരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. കാർഗിലിലെ യുദ്ധസ്മാരകത്തിൽ ആദ്യം നിശ്ചയിച്ച പരിപാടി കാലാ വസ്ഥ പ്രതികൂലമായതിനാൽ ബാരമുള്ളയിലേക്ക് മാറ്റുകയായിരുന്നു.

ധീരസൈനികരുടേത് രാജ്യം നമിക്കുന്ന വീരബലിദാനമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൈന്യ ത്തിന്റെ 19-ാം കരസേനാ ബറ്റാലിയനാണ് കാർഗിലിലെ അതിർത്തി സ്വന്തം ജീവൻ ബലി യർപ്പിച്ചുകൊണ്ട് സംരക്ഷിച്ചത്. സമാനതകളില്ലാത്ത ധീരതയും, വീരതയും, ത്യാഗവുമാണ് സൈനികരുടേത്. ഇന്ത്യൻ സൈനികർ ചരിത്രം രചിക്കുകയായിരുന്നുവെന്നും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.

ഞായറാഴ്ചയാണ് രാഷ്‌ട്രപതി നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരിൽ എത്തിച്ചേർന്നത്. യുദ്ധ സ്മാരകം സന്ദർശിച്ച ശേഷം ജമ്മുകശ്മീരിലെ സൈനിക മേധാവികളേയും സുരക്ഷാ സൈനികരേയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു.

Related Articles

Back to top button