IndiaLatest

ആഭ്യന്തര വിപണിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ സംഭരണ സമിതി അനുവാദം നൽകി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ന്യൂഡല്‍ഹി : ഇന്ത്യൻ സായുധ സേനകൾക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡിഎസി) യോഗം അനുമതി നൽകി.

2020ലെ പ്രതിരോധ സംഭരണ നടപടിക്രമത്തിന് കീഴില്‍ നടക്കുന്ന സമിതിയുടെ ആദ്യ യോഗമാണ് ഇത്. 28,000 കോടി രൂപയുടെ ആവശ്യങ്ങൾ സമർപ്പിക്കപ്പെട്ടതിൽ, 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ ആണ് അനുവാദം ലഭിച്ചിരിക്കുന്നത്, (സമർപ്പിക്കപ്പെട്ട 7 ശിപാർശകളിൽ ആറെണ്ണം).

ഇന്ത്യൻ വ്യോമസേനക്കായി പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പനചെയ്ത് വികസിപ്പിച്ച എയർബോൺ ഏര്‍ലി വാണിംഗ് ആൻഡ് കൺട്രോൾ സംവിധാനവും, നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ യാനവും, കരസേനക്കായുള്ള മോഡുലാര്‍ പാലങ്ങളും അനുമതി ലഭിച്ചവയിൽ ഉൾപ്പെടുന്നു.

Related Articles

Back to top button