IndiaLatest

ആയുധങ്ങള്‍ പരിശോധിക്കാനും സര്‍ട്ടിഫൈ ചെയ്യാനും സ്വതന്ത്ര ഏജന്‍സി

“Manju”

ഡല്‍ഹി: ‘ആത്മനിര്‍ഭര്‍ ഭാരത്എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഒരു പടി കൂടി വിജയകരമായി പൂര്‍ത്തിയാക്കുന്നു. പ്രതിരോധ മേഖലയിലാണ് ഇത്തവണ ഭാരതത്തിന്റെ നിര്‍ണായകമായ ചുവടുവെപ്പ്. ഇന്ത്യ, സ്വയം വികസിപ്പിച്ചെടുക്കുന്ന മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും, പരീക്ഷണത്തിനു ശേഷം സര്‍ട്ടിഫൈ ചെയ്യാനും സ്വതന്ത്രമായ ഏജന്‍സി സ്ഥാപിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ പ്രാഥമിക ഘട്ടങ്ങള്‍, പ്രതിരോധ മന്ത്രാലയം പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ സ്വകാര്യമേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആയുധങ്ങള്‍ പരിശോധിച്ച്‌ നിലവാരം ഉറപ്പു വരുത്തുന്നത് റെയ്സിന ഹില്‍സിലെ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ വിഭാഗമാണ്. പരീക്ഷണവും പരിശോധനയുമടങ്ങുന്ന പ്രക്രിയയ്ക്ക് നിലവില്‍ വളരെ കാലതാമസമെടുക്കുന്നുണ്ട്. അതിനാലാണ് കേന്ദ്രസര്‍ക്കാര്‍, സ്വതന്ത്രമായി ഒരു സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ച്‌ അംഗീകാരം ലഭിച്ചാല്‍, ആയുധങ്ങളുടെ വ്യവസായ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണവും അന്താരാഷ്ട്ര വില്‍പനയും അതോടെ ത്വരിതഗതിയിലാവും.

 

Related Articles

Back to top button