InternationalLatest

എട്ടാമനായി ഇറങ്ങി സെഞ്ചുറിനേടി അയര്‍ലന്‍ഡ് താരം

“Manju”

എട്ടാമനായി ഇറങ്ങി സെഞ്ചുറിതികച്ച് സിമി സിങ് | 17Jul2021
ഡബ്ലിന്‍: എട്ടാമനായി ഇറങ്ങിയാലും സെഞ്ചുറി നേടാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് ടീമിലെ കളിക്കാരനായ ഇന്‍ഡ്യന്‍ വംശജന്‍ സിമി സിങ്. ദക്ഷിണാഫ്രികക്കെതിരായ പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സിമി റെകോഡിട്ടത്.
മത്സരത്തില്‍ അയര്‍ലന്‍ഡിന് ദക്ഷിണാഫ്രിക്കയോട് 70 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും സിമിയുടെ ബാറ്റിംഗ് പ്രകടനം ലോകം ശ്രദ്ധിച്ചു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക 50 ഓവറില്‍ നാലു വിക്കറ്റിന് 346 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജാനെമന്‍ മലാന്‍ (177), ക്വിന്റണ്‍ ഡി കോക്ക് (120) എന്നിവര്‍ സെഞ്ചുറി നേടി.
ബാറ്റിംഗില്‍ അയര്‍ലന്‍ഡ് ആറിന് 92 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് എട്ടാമനായി സിമി ക്രീസിലെത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സിമി സിങ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിടുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 91 പന്തില്‍ 14 ഫോറുകള്‍ അടക്കം 100 റണ്‍സെടുത്ത് സിമി പുറത്താകാതെ നിന്നെങ്കിലും 47.1 ഓവറില്‍ 276 റണ്‍സില്‍ നില്‍ക്കെ മറ്റെല്ലാവരും മടങ്ങി.

Related Articles

Back to top button