KeralaLatest

എംഎല്‍എ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന്

“Manju”

കോങ്ങാട് എംഎൽഎ കെവി വിജയദാസിന്‍റെ സംസ്കാരം ഇന്ന് - Real News Kerala

ശ്രീജ.എസ്

തൃശൂര്‍: അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന്. മൃതദേഹം തൃശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. രാവിലെ ഏഴു മുതല്‍ എട്ടു വരെ എലപ്പുള്ളി തേനാരി കാക്കത്തോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്‍പതുവരെ എലപ്പുള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിലും പത്തുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

പതിനൊന്നിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്ക്കാരം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 7.45 നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച്‌ വിജയദാസ് എംഎല്‍എ വിടവാങ്ങിയത്.

Related Articles

Back to top button