IndiaLatest

തെരഞ്ഞെടുപ്പ് പ്രചരണം: നദ്ദയും യോഗിയും ഇന്ന് കേരളത്തില്‍

“Manju”

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാകും കേരളത്തില്‍ എത്തുക.

രാവിലെ ആറ്റിങ്ങലില്‍ എത്തുന്ന നദ്ദ എല്‍ഐസി ജംഗ്ഷന്‍ മുതല്‍ കച്ചേരി ജംഗ്ഷന്‍ വരെയുള്ള റോഡ് ഷോയില്‍ പങ്കെടുക്കും. 11.40 ഓടെ കരുനാഗപ്പള്ളി എത്തുന്ന നദ്ദ അവിടുത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചക്ക് വള്ളിക്കാവ് അമൃതപുരിയില്‍ മാതാ അമൃതാനന്ദ ദേവിയുമായി കൂടിക്കാഴ്ച്ച ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് 2.15 ഓടെ ആറന്‍മുളയില്‍ നദ്ദ എത്തും. 2.30 മുതല്‍ തെക്കേമല മുതല്‍ കോഴഞ്ചേരി ടൗണ്‍ വരെ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 4-ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകും. തിരികെ കൊച്ചി വിമാനത്താവളക്കില്‍ നിന്നും 5.45 ഓടെ നദ്ദ ഡല്‍ഹിക്ക് തിരിക്കും.
യോഗി ആദിത്യനാഥ് രാവിലെ 10.45 ന് ഹരിപ്പാട് കവല ജംഗ്ഷനില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംവദിക്കും. ഉച്ചക്ക് 12.15 – അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ നടക്കുന്ന റോഡ് ഷോയിലും ഭാഗമാകും. തിരികെ തിരുവനന്തപുരത്തെത്തി 3 മണിക്ക് കഴക്കൂട്ടം മണ്ഡലത്തിലെ വെണ്‍പാലവട്ടം മുതല്‍ അരിശുംമൂട് വരെ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.

Related Articles

Back to top button