സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഇതിനിടെ സംസ്ഥാനത്തെ പ്ലസ്ടു വി എച്ച് എസ് ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര് വിജയിച്ചു.48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വി എച്ച് എസ് ഇ വിജയശതമാനം 80.36 ആണ്. 85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്കൂളുകളിലായി 3,73788 പേര് പരീക്ഷ എഴുതി. 328702 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി.
Related Articles
പാകിസ്ഥാനിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചതുപോലെ തോറ്റു
February 13, 2024 2:50 PM
Check Also
Close
-
കര്‍ഷക സമരത്തില്‍ സച്ചിനെ ഉപദേശിച്ച് ശരദ് പവാര്‍February 7, 2021 10:12 AM