IndiaLatest

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

“Manju”

ദിസ്പൂര്‍: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം. ഇസഡ് സുരക്ഷ വിഭാഗത്തില്‍ നിന്ന് ഇസഡ് പ്ലസ് വിഭാഗത്തിലേക്കാണ് ഉയര്‍ത്തിയത്. കേന്ദ്ര സുരക്ഷാ ഏജന്‍സിയുമായി കൂടിയാലോചിച്ച്‌ ബിശ്വ ശര്‍മ്മയുടെ സുരക്ഷാ ക്രമീകരണം അവലോകനം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. സി.ആര്‍.പി.എഫിന് ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വി.ഐ.പികള്‍ക്കു നല്‍കുന്ന സുരക്ഷാ വിഭാഗങ്ങളാണ് എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നിവ. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്.പി.ജി)ഇതില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രംനിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുന്നത്.

Related Articles

Back to top button