IndiaLatest

അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ​

“Manju”

ന്യൂഡല്‍ഹി: ബാങ്ക്​ നിക്ഷേപങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ​ നല്‍കുന്ന ഡെപ്പോസിറ്റ്​ ഇന്‍ഷൂറന്‍സ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബില്‍ 2021ന്​ അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ 90 ദിവസത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് തുക നിക്ഷേപകര്‍ക്ക്​​ നല്‍കുന്നതാണ്​ ബില്‍. പഞ്ചാബ്​ മഹാരാഷ്​ട്ര കോ-ഓപ്പറേറ്റീവ്​ ബാങ്ക്​, യെസ്​ ബാങ്ക്​, ലക്ഷ്​മി വിലാസ്​ ബാങ്ക്​ തുടങ്ങിയ നിലവില്‍ പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക്​ ആശ്വാസം നല്‍കുന്നതാണ്​ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൊറ​ട്ടോറിയം പരിധിയിലായ ബാങ്കുകള്‍ ഇനി നിക്ഷേപകര്‍ക്ക്​ പണം നല്‍കാന്‍ ആര്‍.ബി.ഐയുടെ ഫണ്ടുകള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.കേന്ദ്രസര്‍ക്കാര്‍ നിക്ഷേപങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ്​ പരിരക്ഷ നല്‍കും. ആര്‍.ബി.ഐ ഉത്തരവ്​ പ്രകാരം പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കുകളിലെ നിക്ഷേപകര്‍ക്കും പുതിയ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും.

Related Articles

Back to top button