KeralaLatest

വൈറ്റിലയിൽ നിന്ന് 4 മണിക്കൂറില്‍ കെ.എസ്.ആര്‍.റ്റി.സി.യില്‍ വാഗമണിൽ എത്താം

“Manju”

 

കൂത്താട്ടുകുളം ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു വാഗമണിലേക്ക് ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് മികച്ച പ്രതികരണം. പുതിയ സർവീസിൽ വൈറ്റിലയിൽ നിന്ന് 115 രൂപ ചെലവിൽ വാഗമണിൽ എത്താൻ കഴിയും. കൂത്താട്ടുകുളത്തു നിന്ന് 82 രൂപയും. ബസ് കൂത്താട്ടുകുളം ഡിപ്പോയുടേതാണെങ്കിലും നഗരത്തിൽ നിന്നുള്ള യാത്രികർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വാഗമണിനുള്ള യാത്ര തുടങ്ങുന്നത് വൈറ്റില മൊബിലിറ്റി ഹബിൽ നിന്നാണ്. ട്രിപ്പ് അവസാനിപ്പിക്കുന്നത് എറണാകുളം സ്റ്റാൻഡിൽ എത്തിയ ശേഷം കൂത്താട്ടുകുളത്തും.
വാഗമണിലെയും പുള്ളിക്കാനത്തെയും കാഴ്ചകൾ ആസ്വദിക്കാൻ ഈ ബസ് യാത്ര തിരഞ്ഞെടുക്കുന്നവർ വാഗമണിൽ രാത്രി തങ്ങാനുള്ള സൗകര്യം സ്വന്തംനിലയിൽ ബുക്ക് ചെയ്ത ശേഷം വേണം യാത്ര ആരംഭിക്കാൻ. മടക്കയാത്രയ്ക്കും ഈ ബസ് തന്നെ തിരഞ്ഞെടുക്കാം.വൈകിട്ട് 4.10നു വൈറ്റിലയിൽ നിന്നു പുറപ്പെടുന്ന ബസ് 5.30നു കൂത്താട്ടുകുളത്ത് എത്തും.
പാലാ, ഈരാറ്റുപേട്ട വഴി രാത്രി എട്ടോടെയാണ് വാഗമണിൽ എത്തുന്നത്. പുള്ളിക്കാനം ഡിസി കോളജിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ് രാവിലെ 5.40നു തിരികെ പോരും. 8നു കൂത്താട്ടുകുളത്തും 9.45നു എറണാകുളം സ്റ്റാൻഡിലും എത്തും. ഉദ്ഘാടന ദിവസം 7000 രൂപയിലേറെ കലക്‌ഷൻ ലഭിച്ചു.

Related Articles

Back to top button