LatestThiruvananthapuram

ഉത്തരസൂചിക പുനഃപരിശോധിക്കില്ല; നിലപാടിലുറച്ച്‌ വിദ്യാഭ്യാസമന്ത്രി

“Manju”

തിരുവനന്തപുരം∙ പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച്‌ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അതേസമയം, ചോദ്യക്കടലാസ് പോലെ കഠിനമായ ഈ ഉത്തരസൂചിക അനുസരിച്ചു മൂല്യനിര്‍ണയം നടത്തിയാല്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും തോല്‍ക്കുമെന്നാണ് മൂല്യനിര്‍ണയത്തിനു നിയോഗിക്കപ്പെട്ട അധ്യാപകരുടെ വിമര്‍ശനം.

എസ്‌സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ചോദ്യക്കടലാസ് തയാറാക്കുന്നയാള്‍ തന്നെ ഉത്തരസൂചികയും നല്‍കാറുണ്ട്. ഇതു പരീക്ഷയ്ക്കുശേഷം തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്വത്തില്‍ പരിശോധിക്കും. അങ്ങനെ അധ്യാപക സമിതി തയാറാക്കി നല്‍കുന്ന ഉത്തര സൂചികയാണ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്റെയും പരീക്ഷാ സെക്രട്ടറിയുടെയും അംഗീകാരത്തോടെ മൂല്യനിര്‍ണയത്തിനു നല്‍കുന്നത്.

ചോദ്യക്കടലാസ് സംബന്ധിച്ച്‌ കുട്ടികളുടെ ആശങ്ക പരിഹരിക്കുന്ന തരത്തിലുള്ള ഉദാര സമീപനം വേണമെന്ന നിലപാടിലായിരുന്നു ഇത്തവണ കെമിസ്ട്രി ഉത്തരസൂചിക പരിശോധിച്ച അധ്യാപക സമിതി. എന്നാല്‍ ഇതു തള്ളി ചോദ്യകര്‍ത്താവ് തയാറാക്കിയ ഉത്തരസൂചിക തന്നെ മൂല്യനിര്‍ണയത്തിനു നല്‍കിയതാണ് ഇപ്പോള്‍ പ്രതിഷേധത്തിനു കാരണമായത്.

Related Articles

Back to top button