InternationalLatest

ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തികസഹായം

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ദ്ധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ച് സ്ഥാനപതി സിബി ജോര്‍ജ്.
ഓപ്പണ്‍ ഹൗസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 120 ദിനാറില്‍ കുറഞ്ഞ ശമ്പളമുള്ളവരെയാണ് ഇതില്‍ പരിഗണിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുമെന്നാണ് സ്ഥാനപതിയുടെ പ്രഖ്യാപനം.
സിബി ജോര്‍ജ് സ്ഥാനപതിയായി സ്ഥാനമേറ്റതോടെ വെല്‍ഫെയര്‍ ഫണ്ട് അര്‍ഹര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുന്നത്. എംബസിയുടെ ചരിത്രപരമായ തീരുമാനത്തെ പ്രവാസലോകം കൈയ്യടികളോടെയാണ് സ്വീകരിക്കുന്നത്.

Related Articles

Back to top button