ബിന്ദുലാൽ തൃശ്ശൂർ
പെരിഞ്ഞനം പഞ്ചായത്ത് ഒന്നാം വാർഡിൽ പകൽ വീട് നിർമ്മിച്ചു നൽകി. പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. പകൽ വീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് സ്മിത ഷാജി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ സോന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് സെക്രട്ടറി പി. സുജാത എന്നിവർ പങ്കെടുത്തു.