InternationalLatest

പാര്‍ട്ട് ടൈം തൊഴിലാളികള്‍ക്കും വാര്‍ഷിക അവധിക്ക് അര്‍ഹത

“Manju”

ദുബായ്: യുഎഇയില്‍ ഇനി പാര്‍ട്ട് ടൈം തൊഴിലാളികള്‍ക്കും വാര്‍ഷിക അവധിക്ക് അര്‍ഹത ലഭിക്കുമെന്ന് മാനവവിഭവശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഇതു ലഭിച്ചാല്‍ ഒരാള്‍ക്ക് ഒന്നിലേറെ സ്ഥാപനങ്ങളില്‍ സമയ, ദിവസ ക്രമമനുസരിച്ച്‌ തൊഴിലെടുക്കാനാകും.

തൊഴിലുടമയ്‌ക്കു കീഴില്‍ ജോലിചെയ്ത കാലപരിധി പരിഗണിച്ചാണ് അവധിയും അനുബന്ധ ആനുകൂല്യങ്ങളും തീരുമാനിക്കുക. ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള മൊത്തം മണിക്കൂറുകള്‍ കണക്കാക്കിയാണു വാര്‍ഷിക അവധിദിനങ്ങള്‍ നിശ്ചയിക്കേണ്ടതെന്നും വ്യക്തമാക്കി. 8 മണിക്കൂറാണ് ഒരു ദിവസത്തെ പരമാവധി ജോലി സമയം. ഇതു പ്രകാരമാണ് വാര്‍ഷിക അവധി കണക്കാക്കുക. അവധിക്ക് പകരം പണം അലവന്‍സായി നല്‍കാനും വ്യവസ്ഥയുണ്ട്.

Related Articles

Back to top button