KeralaLatest

ഉപവാസം നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി കണിച്ചാർ ജീസസ് ശിശുഭവനിലെ കുരുന്നുകൾ.

“Manju”

ഹർഷദ്ലാൽ

കണിച്ചാർ: കോവിഡ് രോഗബാധ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിൻ്റെ ദുരിതാശ്വാസനിധിയിലേക്ക് ആഹാരം ഒഴിവാക്കി അതിലൂടെ മിച്ചം വെച്ച തുക കൈമാറിക്കൊണ്ട് അത്യുത്തമ മാതൃക നൽകുകയാണ് കണിച്ചാർ ജീസസ് ശിശുഭവനിലെ കുരുന്നുകൾ.

മുൻപും ഇത്തരത്തിൽ മാതൃകാപരമായ സേവനങ്ങൾ ഇവർ ചെയ്തിട്ടുണ്ട്.
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണിക്ക് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി.

ശിശുഭവൻ പ്രസിഡന്റ് സിസ്റ്റർ വിമല, ട്രഷറർ ജോയി പാലിയത്തിൽ,
ജെയിംസ് കിഴക്കേപ്പുര, സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ഇ ആർ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button