IndiaLatest

ജനസംഖ്യ നിയന്ത്രണം ; സമിതിയെ നിയമിച്ച്‌​ ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍

“Manju”

ഡെറാഡൂണ്‍: ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന ആര്‍.എസ്​.എസ്​ നിര്‍ദേശത്തിന്​ പിന്നാലെ ഇതുമായുള്ള നടപടികള്‍ക്ക്​ തുടക്കമിട്ട് ​ ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍. യുപി , അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം വേണമെന്നായിരുന്നു ആര്‍.എസ്​.എസ് ആവശ്യപ്പെടുന്നത് . പിന്നാലെ ഇതിനുള്ള നടപടികള്‍ക്ക്​ പുഷ്​കര്‍ സിങ്​ ധാമി സര്‍ക്കാര്‍ തുടക്കം കുറിക്കുകയായിരുന്നു.

ചീഫ്​ സെക്രട്ടറി എസ്​.എസ്​ സാധുവായിരിക്കും സമിതിയെ നയിക്കുക. ​ ജനസംഖ്യ നിയന്ത്രണം വേണമെന്ന ആവശ്യവുമായി എത്തിയത് 35ഓളം പരിവാര്‍ സംഘടനകളാണ്. നൈനിറ്റാള്‍, ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിങ്​ നഗര്‍, എന്നിവിടങ്ങ​ളില്‍ മുസ്​ലിം ജനസംഖ്യ ഉയരുകയാണെന്നും സംഘപരിവാര്‍ യോഗം വിലയിരുത്തിയിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്​.

Related Articles

Back to top button