കൊച്ചി • തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്നു 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവു ലഭിച്ചതായി കസ്റ്റംസ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി തേടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണിത്. അറസ്റ്റിനു കോടതി അനുമതി നൽകി. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കും അദ്ദേഹം താൽപര്യം കാട്ടിയതും സംബന്ധിച്ചു വ്യക്തവും ശക്തവുമായ തെളിവു ലഭിച്ചതായും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ നൽകിയ ഹർജിയിൽ പറയുന്നു.