IndiaLatest

ജമ്മുകശ്മീരില്‍ ഏ​റ്റു​മു​ട്ട​ല്‍; ആ​റ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

“Manju”

ജമ്മുകശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ഇടങ്ങളില്‍ നടന്ന പോരാട്ടത്തിലാണ് രണ്ട് പാകിസ്ഥാന്‍ ഭീകരരടക്കം ആറ് പേരെ വധിച്ചത്. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്.കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ല്‍ ര​ണ്ട് പേ​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന് കാ​ഷ്മീ​ര്‍ ഐ​ജി​പി അ​റി​യി​ച്ചു.

കു​ല്‍​ഗാ​മി​ലാ​ണ് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ആ​ദ്യം ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച കു​ല്‍​ഗാ​മി​ലെ മി​ര്‍​ഹാ​മ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Related Articles

Back to top button