KeralaLatest

ആഡംബരം ഒഴിവാക്കി മകളുടെ വിവാഹം നടത്തി ബോബി ചെമ്മണ്ണൂര്‍

“Manju”

കൊച്ചി: ബോബി ചെമ്മണ്ണൂര്‍… ഇന്ന് ബോചെയാണ്. സ്വയം ട്രോളുന്ന സ്വര്‍ണ്ണ കടമുതലാളി. ബോബി ചെമ്മണ്ണൂരിന്റെ സ്വഭാവത്തെ കുറിച്ച്‌ എല്ലാ മലയാളിക്കും അറിയാം. എന്നാല്‍ കുടുംബ വിവരങ്ങളില്‍ ഇന്നും ആര്‍ക്കും വിലയ വ്യക്തതകളില്ല. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
മലയാളികള്‍ വിവാഹം നടത്തുന്നത് വളരെ ആര്‍ഭാടമായിട്ടാണ്. ഇതിന് സമാനമായ ആഡംബര ജീവിതമാണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നതും. എന്നാല്‍ മകളുടെ വിവാഹത്തിന് ആഡംബരമൊന്നും ഇല്ല. കോടിശ്വരന്‍ ആയ ബോബി ചെമ്മണൂര്‍ അങ്ങനെ വ്യത്യസ്ഥന്‍ ആയി. കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയിരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകള്‍ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്‌ച്ചയില്‍ അധികമായി. അന്ന ബോബിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിന്‍ ആണ്. സാം തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇതോടെയാണ് വിവാഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബന്‍. ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തില്‍ ജിമ്മന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ കൈയടിയും നേടി. ബോബിയുടെ മകളുമായി പ്രണയ വിവാഹമായിരുന്നോ സാം സുബിന്റേത് എന്നത് അടക്കമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. എന്നാല്‍ ഇതിനൊന്നും ആരും മറുപടി നല്‍കുന്നില്ല.
കേരളത്തിലെ അറിയപ്പെടുന്ന സ്വര്‍ണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകള്‍ വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തില്‍ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്‌.

Related Articles

Back to top button