KeralaKollamLatest

വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

“Manju”

കൊല്ലം: കൊല്ലത്ത് വാഹനാപകടം. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാല് മത്സ്യത്തൊഴിലാകള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ഇടപ്പള്ളി കോട്ടയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് നിന്നും പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 35 മത്സ്യത്തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്ബരം(56),ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്‍(56), തമിഴ്നാട് സ്വദേശി ബിജു(35), എന്നിവരാണ് മരിച്ചത്.
മിനി ബസ്സില്‍ 32 പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാര്‍ത്താണ്ടം സ്വദേശി വര്‍ഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button