Thiruvananthapuram

കൊവിഡ് മരണങ്ങൾ പഞ്ചായത്ത് തലത്തിൽ പ്രസിദ്ധീകരിക്കും : ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ് മൂലം മരണപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തലത്തിൽ തന്നെ പ്രസിദ്ധീകരിക്കുന്നത് ആലോചനയിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോറോണ മരണങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സർക്കാരിന് മടിയില്ലെന്നും വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. അതേസമയം ഔദ്യോഗിക ലിസ്റ്റിൽ ഇല്ലാത്ത അനേകം മരണങ്ങൾ ഉണ്ടായതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

കൊവിഡ് മരണങ്ങളും ഇതുസംബന്ധിച്ച കണക്കുകളും ഇന്നും നിയമസഭയിൽ ചർച്ചയായി. കൊവിഡ് മരണക്കണക്കിൽ സർക്കാർ നിലപാട് സുതാര്യമാണെന്ന് പറഞ്ഞ വീണാ ജോർജ് ജൂൺ 10ന് മുൻപ് മരിച്ചവരുടെ പട്ടിക ഡിഎംഒ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

എന്നാൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ എങ്ങനെ പട്ടിക പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ചോദിച്ചു. രോഗിയെ ചികിത്സിച്ച ഡോക്ടർ ആയിരിക്കണം മരണകാരണം നിശ്ചയിക്കേണ്ടതെന്നും സതീശൻ ആവർത്തിച്ചു. ഇതിന് മറുപടിയായാണ് പഞ്ചായത്ത് തലത്തിൽ തന്നെ മരണപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്ന് വ്യക്തമാക്കിയത്.

Related Articles

Back to top button