കോഴിക്കോട്: പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പകല്‍ മോഷണം. ജ്വല്ലറിയിലെത്തിയ രണ്ട് യുവാക്കള്‍ മൂന്നരപ്പവന്‍ സ്വര്‍ണമാലയുമായി കടന്നു. ഉച്ചയോടെയാണ് ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ ജ്വല്ലറിയിലെത്തി കുട്ടിക്ക് ഖരിക്കാനുള്ള മാല ആവശ്യപ്പെട്ടു. ഈ സമയം മറ്റൊരു പ്രതി ബൈക്കില്‍ കാത്തിരിക്കുകയായിരുന്നു. ജ്വല്ലറി ഉടമ മാല കാണിക്കുന്നതിനിടെ ശ്രദ്ധതിരിഞ്ഞതോടെ പ്രതി മാലയുമായി പുറത്തുചാടി കാത്തുനിന്നിരുന്ന ബൈക്കില്‍ കയറി. പിന്നാലെ എത്തിയ ജ്വല്ലറി ഉടമ ബൈക്കിനെ പിന്തുടര്ന്ന് പിടിച്ചുനിര്‍ത്തിയെങ്കിലും ഇയാളെ തള്ളിയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മറ്റു കടകളില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ജ്വല്ലറിയില്‍ എത്തിയ പ്രതി മാസ്ക് ധരിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് പ്രതി ജ്വല്ലറിയില്‍ നിന്നിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Related Articles
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
November 13, 2023 10:38 AM
‘റൊമ്പ നല്ലായിറുക്ക്’ ; രജത ജൂബിലി ആഘോഷത്തിന് ചുവടു വെച്ച് സിദ്ധ വിദ്യാര്‍ത്ഥികള്‍
January 5, 2024 9:02 PM
തിരഞ്ഞെടുപ്പ് പരിശീലനം ഇന്ന് മുതല്‍
February 27, 2021 9:59 AM
Check Also
Close
-
വഴിയരികിൽ പ്രസവിച്ചു: തുടര്‍ന്ന് വിശ്രമ ശേഷം 150 കിലോമീറ്റർ നടത്തം.May 14, 2020 12:07 PM