IndiaLatest

29 കേസുകളിലെ ക്രിമിനലിനെ വെടിവെച്ചു വീഴ്‌ത്തി യുപി പോലീസ്

“Manju”

ഗാസിയാബാദ്: പോലീസിനെ വെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ക്രിമിനലിനെ വെടിവെച്ചു വീഴ്‌ത്തി യുപി പോലീസ്. ഇന്നലെ രാത്രി ഗാസിയാബാദിലെ രാജ്‌നഗര്‍ എക്‌സ്റ്റന്‍ഷന്‍ മേഖലയിലായിരുന്നു സംഭവം.
ഡല്‍ഹി സ്വദേശിയായ സന്തോഷ് യാദവിനെയാണ് പോലീസ് വെടിവെച്ചു വീഴ്‌ത്തിയത്.
ഡല്‍ഹി സ്വദേശിയായ സന്തോഷ് യാദവിനെയാണ് പോലീസ് വെടിവെച്ചു വീഴ്‌ത്തിയത്.
ഗാസിയാബാദ്, നോയിഡ, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലായി
മോഷണവും കൊളളയും ഉള്‍പ്പെടെ 29 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
രാത്രി 10.15 ഓടെ രാജ്‌നഗര്‍ എക്‌സ്റ്റന്‍ഷന്‍ മേഖലയില്‍ പരിശോധനയ്‌ക്കിടെയാണ് സംശയാസ്പദമായി ഒരാളെ കണ്ടത്. ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസിനെ വെട്ടിച്ച്‌ കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. പിന്നീടാണ് പോലീസ് തിരികെ വെടിവെച്ചത്.
ഇയാളുടെ കൈവശം നിന്നും 315 ബോര്‍ പിസ്റ്റളും മോഷ്ടിച്ച സ്‌കൂട്ടിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button