LatestThiruvananthapuram

‘സപ്ലൈക്കോയില്‍ വില  വര്‍ദ്ധിപ്പിട്ടില്ല’: ഭക്ഷ്യ മന്ത്രി

“Manju”

തിരുവനന്തപുരം ;സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വില വര്‍ദ്ധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. 13 സബ്സിഡി സാധനങ്ങള്‍ 50 ശതമാനം വിലക്കുറവിലാണ് നല്‍കുന്നത്.

35 അവശ്യ ഇനങ്ങളാണ് പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ സപ്ലൈകോ നല്‍കുന്നത്. 35 ല്‍ 13 സാധനങ്ങള്‍ക്ക് ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ സര്‍ക്കാര്‍ ഇടപെട്ട് കുറവ് വരുത്തി.

വന്‍പയര്‍ 98 ല്‍ നിന്ന് 94 ആക്കി. മുളക് 134 ല്‍ നിന്ന് 126 ആക്കി. നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. വെളിച്ചെണ്ണ, പച്ചരി, ചെറുപയര്‍, ഉഴുന്ന് എന്നിവയ്ക്ക് വിലവര്‍ദ്ധന വരുത്തിയിട്ടില്ലെന്നും കൃത്രിമ വിലക്കയറ്റം തടയാന്‍ കര്‍ശന പരിശോധന തുടരുമെന്നും മന്ത്രി ജി. ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button