IndiaLatest

മൊബൈലില്‍ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ദൈനംദിന വ്യാവസായിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരായ തൊഴിലാളികളുടെ സേവനം പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ സ്‌കില്‍ രജിസ്ട്രി എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. പ്രാദേശിക തലത്തില്‍ വിവിധ മേഖലകളില്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വിദഗ്ദ തൊഴിലാളികളെ വാര്‍ഡ് തലത്തില്‍ അവരുടെ പ്രവൃത്തി പരിചയം വിലയിരുത്തി പ്രവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാര്‍ഡ് മെമ്പര്‍ മുഖേന നല്‍കുന്നതാണ്. കുക്കിംഗ്, പ്ലംമ്പര്‍, ഇലക്ട്രീഷന്‍ ഉള്‍പ്പെടെ 42 മേഖലകളില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 0487- 2360672.

Related Articles

Back to top button