KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി

“Manju”

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നുംകൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 39,920 രൂപയും ഗ്രാമിന് 15 രൂപ കൂടി 4,990 രൂപയുമായി.ഇന്നലെ 200 രൂപയും ബുധനാഴ്ച 160 രൂപയും ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവന് 39,800 രൂപയായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ച്‌ 4125 രൂപയായി. മാര്‍ച്ച്‌ ഒമ്പതിനായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില. 40,560 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 10 ന് 35,600 രൂപക്കായിരുന്നു വിപണനം നടന്നത്. വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 73 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Related Articles

Back to top button