KeralaLatestThrissur

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആധുനിക വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മൂര്‍ക്കനിക്കര ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജിംനേഷ്യം സജ്ജമാക്കിയിരിക്കുന്നത്.

നടത്തറ ഗ്രാമപഞ്ചായത്തിന്റെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപയുടെ എല്ലാവിധ ആധുനിക ഉപകരണങ്ങളും വനിതാ ട്രെയ്‌നറുടെ പരിശീലന സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു.

രാവിലെ ആറു മുതല്‍ 12 വരെയും, വൈകീട്ട് 5 മുതല്‍ 6 വരെയുമാണ് ഇവിടെ പ്രവേശനം സാധ്യമാവുക. ഫിറ്റ്‌നസ് സെന്ററിലേക്കുള്ള അപേക്ഷകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആര്‍ രജിത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ സി കെ വിജയന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, ഒല്ലൂക്കര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button