KeralaLatestThiruvananthapuram

കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ സംഘം തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. പതിനൊന്നാം തിയതി തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും.

കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസര്‍ഗോഡ് ജില്ലയിലും സന്ദര്‍ശനം നടത്തും. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകള്‍ സന്ദര്‍ശിച്ച്‌ ആവശ്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.

Related Articles

Back to top button