KeralaLatest

തേക്കടി ഉണര്‍ന്നു; വിനോദസഞ്ചാരികൾ എത്തിതുടങ്ങി

“Manju”

സിന്ധുമോൾ. ആർ

കു​മ​ളി: കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന് പ​ത്ത് മാ​സ​മാ​യി നി​ര്‍​ജീ​വ​മാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ജീ​വ​മാ​യ​തോ​ടെ തേ​ക്ക​ടി ഉ​ണ​ര്‍​ന്നു. ക്രി​സ്​​മ​സ്​- പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്‌​ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ മാ​സ​ങ്ങ​ള്‍ നീ​ണ്ട ദു​രി​ത​കാ​ല​ത്തി​നു​ശേ​ഷം തേ​ക്ക​ടി സ​ജീ​വ​മാ​യ​ത്​.

ഹൈ​റേ​ഞ്ചി​ലെ പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്കേ​റി​യി​ട്ടു​ണ്ട്. തേ​ക്ക​ടി​യി​ലെ ഹോ​ട്ട​ലു​ക​ള്‍, ലോ​ഡ്ജു​ക​ള്‍, ഹോം ​സ്​​റ്റേ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കേ​റി. സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും നി​ര​ക്കു​ക​ള്‍ 50 ശ​ത​മാ​നം വ​രെ കു​റ​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ മു​ന്തി​രി​ത്തോ​പ്പ് സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കേ​ണ്ടി​വ​രു​ന്ന​ത് മി​ക്ക സ​ഞ്ചാ​രി​ക​ളെ​യും നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്. ബോ​ട്ട് സ​വാ​രി​ക്ക്​ പു​റ​മേ പ​രു​ന്തും​പാ​റ, ചെ​ല്ലാ​ര്‍​കോ​വി​ല്‍ മെ​ട്ട് എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് മി​ക്ക​വ​രും മ​ട​ങ്ങു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് ജ​നു​വ​രി 10 വ​രെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ

Related Articles

Back to top button