KannurLatest

23ാം പാര്‍ട്ടി കോണ്‍ഗ്രസിനു കണ്ണൂര്‍ വേദിയായേക്കും

“Manju”

ന്യൂഡല്‍ഹി: സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിനു കണ്ണൂര്‍ വേദിയാകുമെന്ന് സൂചന. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള ജില്ലയില്‍ തന്നെ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തണമെന്ന് കേരളം കേന്ദ്ര കമ്മറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ശുപാർശ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തെ തുടര്‍ന്നാണ് ശുപാർശ. രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും.
തമിഴ്നാടും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാക്കുന്നത് പരിഗണനയിലുണ്ട്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. എന്നാല്‍ കേരളത്തിന് തന്നെയാണ് പ്രഥമ പരിഗണന.

Related Articles

Back to top button