IndiaLatest

താജ്‌മഹലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ‘മണ്‍ചികിത്സ’

“Manju”
ന്യൂഡല്‍ഹി ; താജ്‌മഹലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ‘മണ്‍ചികിത്സ’ നടത്താന്‍ ഒരുങ്ങുന്നു. താജിന്റെ പ്രധാന താഴികക്കുടമാണു 6 മാസത്തേക്കു മണ്ണില്‍ പൊതിയുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒക്ടോബറില്‍ നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

‘രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ മാര്‍ബിളിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. അതാണ് പ്രകൃതിദത്ത രീതികള്‍ പിന്തുടരുന്നത്. മണ്ണ് ഉപയോഗിച്ച ശേഷം പ്രിവന്റീവ് കോട്ടിങ്ങും നല്‍കും-‘ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജനല്‍ ഡയറക്ടറായ കെ.കെ. മുഹമ്മദ് പറഞ്ഞു.

 

Related Articles

Back to top button