Latest

വ്യാജ ടാക്സികൾക്കെതിരെ നടപടി കർശനമാക്കി ദുബായ്

“Manju”

അബുദാബി: ദുബായിൽ വ്യാജ ടാക്സികൾക്കെതിരെ നടപടി കർശനമാക്കുന്നു. 41 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രത്യേക ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ അമിത ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ജബൽഅലി മേഖലയിൽ ആർ ടി എയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 41 വാഹനങ്ങൾ പിടിച്ചെടുത്തത്. 39 പേർ പിടിയിലായി. പിടിയിലായ 39 പേരിൽ 25 പേർ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയിരുന്നവരാണ്. 14 പേർ വ്യാജ ടാക്‌സികളിലേക്ക് ആളെ എത്തിച്ചിരുന്നവരാണ്.

പാസഞ്ചർ സർവീസിന് ലൈസൻസില്ലാത്ത വാഹനത്തിൽ പണം ഈടാക്കി ഒരു പരിചയവുമില്ലാത്തവരെ കയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇത്തരം വാഹനങ്ങളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതും എത്തിക്കുന്നതും സമാനമായ കുറ്റകൃത്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

വ്യാജ ടാക്‌സിക്കാർ കൂടുതലുള്ള മേഖലകൾ ആർ ടി എ നേരത്തേ പഠനം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച് ദുബായ് പോലീസിന്റെ സഹകരണത്തോടെ കർശന പരിശോധന തുടരാനും ഈ പ്രവണതക്കെതിരെ ബോധവത്കരണം നടത്താനുമുള്ള നീക്കത്തിലാണ് ആർ ടി എ.

Related Articles

Back to top button