KeralaLatestThiruvananthapuram

ആസാദി കാ അമൃത് മഹോത്സവ് : ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നാളെ ശാന്തിഗിരിയിൽ

“Manju”

പോത്തൻകോട് : ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ടെലിവിഷൻ സിനിമാ താരവും ജനപ്രിയ ഷോയായ അശ്വമേധം അവതാരകനുമായിരുന്ന ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് നാളെ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെത്തും. കോളേജിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനും ” ദേശഭക്തി” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാനുമാണ് അദ്ദേഹം എത്തുന്നത്.

പ്രധാനമന്ത്രിയുടെ നിർദേശാനുസരണം 13 ന് കോളേജിൽ പതാക ഉയര്‍ത്തിയെങ്കിലും ഔദ്യോഗിക കൊടിമരത്തിൽ നാളെ രാവിലെ 8.30ന് പതാക ഉയർത്തും.  ചടങ്ങിൽ സി.ആർ. പി.എഫ് റിട്ട. ഡി.ഐ.ജി.പി, പി ജി ഗോപിനാഥന്‍ നായർ മുഖ്യാതിഥിയാകും.
ചടങ്ങില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിഹരന്‍ പി അദ്ധ്യക്ഷനാകും. ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ ഇൻ ചാർജ് സ്വാമി ഗുരു സവിധ് ജ്ഞാന തപസ്വി മഹനീയ സാന്നിധ്യമാകും. ആഘോഷ പരിപാടികളുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റേയും സ്റ്റുഡൻസ് യൂണിയന്റേയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് കോളേജ് ആഡിറ്റോറിയത്തിൽ സിനിമാ പ്രദർശനവും നടക്കും.

Related Articles

Back to top button