EntertainmentLatest

‌‌‌‌നയൻതാരയ്ക്ക് കോവിഡ് എന്ന് വ്യാജ വാർത്ത; വിഡിയോയിലൂടെ പ്രതികരിച്ച് വിഘ്നേശും നയൻസും

“Manju”

 

നയൻതാരയ്ക്ക് കോവിഡ് എന്ന വാർത്തകളോട് പ്രതികരിച്ച് വിഘ്നേശ് ശിവൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇതൊക്കെ മാധ്യമങ്ങളുടെയും സോഷ്യൽമീഡിയകളുടെയും അബദ്ധധാരണകൾ മാത്രമാണെന്നും താരം പറയുന്നു. ഏറെ രസകരമായിരുന്നു വാർത്തയോടുളള ഇരുവരുടെയും പ്രതികരണം.

ഫേസ്ആപ്പ് വഴി കുട്ടികളുടെ മുഖത്തിനു സമാനമായ വിഡിയോയുമായാണ് വിഘ്നേശ് ശിവനും നയൻതാരയും വാർത്തയോട് പ്രതികരിച്ചത്. ഈ വിഡിയോയിൽ കാണുന്ന അതേ ചിരിയോടെയാണ് വാർത്ത നേരിട്ടതെന്നും വിഘ്നേശ് പറഞ്ഞു.

നയന്‍താരയെ കോവിഡ് 19 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു തമിഴ് ദിനപത്രത്തിലാണ് നയന്‍താരയെ എഗ്‌മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത വന്നത്.
നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ‘കാതു വാകുല രണ്ടു കാതല്‍’ എന്ന ചിത്രവുമായി തിരക്കിലാണ് ഇരുവരും. വിജയ് സേതുപതി, സമാന്ത എന്നിവരും ഈ ചിത്രത്തില്‍ വേഷമിടും.

Related Articles

Back to top button